മറ്റത്തൂരിലെ അസാധാരണ നീക്കം

 
Kerala

കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ‍്യരാക്കണം; മറ്റത്തൂരിലെ കൂറുമാറ്റത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

സംസ്ഥാന മനുഷ‍്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരമാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്

Aswin AM

തൃശൂർ: തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസുകാരുടെ കൂറുമാറ്റത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് സംസ്ഥാന മനുഷ‍്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരം.

കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ‍്യരാക്കണമെന്നാണ് ജോയി കൈതാരം ആവശ‍്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി വോട്ട് തേടിയ ശേഷം ബിജെപിയുടെ പിന്തുണ തേടിയത് ജനവഞ്ചനയാണെന്നും പരാതിയിൽ പറയുന്നു.

തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ ഇത്തവണ സംഭവിച്ചത് സംസ്ഥാന തലത്തിൽ വലിയ ചർച്ചയായിരുന്നു. പഞ്ചായത്തിലെ പ്രസിഡന്‍റ്- വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നാടകത്തിനാണ് കളമൊരുങ്ങിയത്.

എൽഡിഎഫിന് പത്തും യുഡിഎഫിന് എട്ടും ബിജെപിക്ക് നാലും രണ്ടു കോൺഗ്രസ് വിമതരുമാണ് ഉണ്ടായിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ അംഗങ്ങളും കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയുമായി ചേരുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെയും പി.എസ്. പ്രശാന്തിനെയും ചോദ‍്യം ചെയ്തു

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാർ ജയിലിൽ തുടരും, റിമാൻഡ് കാലാവധി നീട്ടി

സന്യാസിമാരുടെ പ്രതിഷേധം; ഉത്തർപ്രദേശിലെ സണ്ണി ലിയോണിന്‍റെ പുതുവത്സര പരിപാടി റദ്ദാക്കി

ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണസംഘം വിപുലീകരിച്ചു, 2 സിഐമാരെ കൂടി ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി

ചെങ്ങന്നൂർ വിശാൽ വധക്കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു