Kerala

ഗ്രേസ് മാർക്കിൽ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്; പരമാവധി 30 മാർക്ക്

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കന്‍ഡറി വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്കിൽ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിറങ്ങി. പരമാവധി ഗ്രേസ് മാർക്ക് 30 ആയി നിജപ്പെടുത്തിയാണ് ഉത്തരവിറങ്ങിയത്.

അന്താരാഷ്ട്ര തലത്തിൽ സ്പോർട്സ് വിജയികൾക്ക് 30 മാർക്ക്, ദേശീയ തലത്തിൽ മെഡൽ ജേതാക്കൾക്ക് 25 മാർക്ക്, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 20 മാർക്കാണ് ലഭിക്കുക.

കലോത്സവ ശാസ്ത്രമേളയിലെ എ ഗ്രേഡുകാർക്ക് 20 മാർക്ക്, ബി ഗ്രേഡുകാർക്ക് 15 മാർക്ക്, സി ഗ്രേഡുകാർക്ക് 10 മാർക്കും ലഭിക്കും. എന്‍എസ്എസ് നാഷ്ണൽ ക്യാമ്പ് അംഗങ്ങൾക്ക് 25 മാർ‌ക്ക് നൽകും. സ്കൗട് ആന്‍റ് ഗൈഡ്സ് രാഷ്ത്രപതി അവാർഡ് ജേതാക്കൾക്ക് 25 മാർ‌ക്കും നൽകും.

വൈദ്യുതി തകരാർ: എറണാകുളത്ത് മണിക്കൂറുകളാ‍യി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു

റായ്ബറേലിയിൽ തോൽക്കുമ്പോൾ രാഹുൽ ഇറ്റലിയിലേക്കു പോകും: അമിത് ഷാ

എറണാകുളത്തും ഇടുക്കിയിലും ശക്തമായ മഴ: കരുണാപുരത്ത് മരം കടപുഴകി വീണ് വീട് തകർന്നു

കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ കാ​ലം ചെ​യ്തു