തൃശൂർ പൂരം; മേയ് 6 ന് പ്രദേശിക അവധി
file image
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് മേയ് 6 ന് തൃശൂർ താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്റ്റർ വ്യക്തമാക്കി.