തൃശൂർ: തൃശൂരിലെ സപ്ലൈകോയിൽ ആവശ്യത്തിന് സബ്സിഡി സാധനങ്ങളില്ലാത്തതിനെ തുടർന്ന് ക്രിസ്മസ്-ന്യൂയർ ചന്ത ഉദ്ഘാടനം ഒഴിവാക്കി മേയറും എംഎൽഎയും മടങ്ങി. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇരുവരും മടങ്ങിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ക്രിസ്മസ് ന്യൂയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്. പതിമൂന്ന് സാധനങ്ങൾ സബ്സിഡിയായി നൽകുമെന്നാണ് സപ്ലൈകോ അറിയിച്ചിരുന്നത്. പുറമേ നോൺ സബ്സിഡി സാധനങ്ങൾ അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുമെന്നും അറിയിച്ചിരുന്നു.