മരിച്ച ശിവപ്രിയ

 
Kerala

പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ ആരോപണം

നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ ഗുരുതര പരാതി. പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചെന്നാണ് ആരോപണം. കരിക്കകം സ്വദേശി ശിവപ്രിയയാണ് മരിച്ചത്.

യുവതിക്ക് അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നാണ് ബന്ധുക്കൾ പറയുന്നു. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. തുടർന്ന് 25 ന് വീട്ടിലേക്ക് വിട്ടെങ്കിലും 26 ന് പനി ബാധിച്ച് വീണ്ടും ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.

നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. തുടർന്നാണ് ബ്ലഡ് കൾച്ചറൽ ഇൻഫെക്ഷനാണെന്ന് കണ്ടെത്തിയത്. തുടർന്ന് വെന്‍റിലേറ്ററിൽ തുടരുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

ലാഭത്തിൽ 27 പൊതുമേഖലാ സ്ഥാപനങ്ങൾ

കേരളത്തിൽനിന്നുള്ള ടൂറിസ്റ്റ് ബസുകൾ കർണാടക, തമിഴ് നാട് സർവീസ് നിർത്തിവയ്ക്കുന്നു

തിരുവനന്തപുരത്ത് പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ‍്യമന്ത്രി

ബിജെപി മുന്നണി മര‍്യാദകൾ പാലിച്ചില്ല; തിരുവനന്തപുരത്ത് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്

ലോകകപ്പ് ജേതാവ് ക്രാന്തി ഗൗഡിന്‍റെ അച്ഛന് പൊലീസ് ജോലി തിരിച്ചുകിട്ടും