Kerala

മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി

കഴിഞ്ഞ ദിവസം മാത്രം മൂന്ന് വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു

ajeena pa

കൽപ്പറ്റ: വയനാട് മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്‍റെ വീടിന്‍റെ സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

ചെവ്വാഴ്ച രാത്രി 9.15 ഓടെയാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം മാത്രം മൂന്ന് വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. കടുവയെ താത്കാലികമായി സുൽത്താൻബത്തേരി കുപ്പാടിയിലുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റും.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്