ലയണൽ മെസി
തിരുവനന്തപുരം: അർജന്‍റീന ദേശീയ ടീമിനെയും ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തി പ്രത‍്യേക അന്വേഷണ സംഘം.
മത്സരത്തിനായി മുൻ സർക്കാർ ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കാൻ ശ്രമിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും എറണാകുളം ജില്ലാ കലക്റ്റർ ഫണ്ട് ലഭ‍്യമാണെന്ന് യോഗത്തെ അറിയിക്കുകയും ചെയ്തതായാണ് വിവരം.
സിഎസ്ആർ സ്പോൺസർഷിപ്പ് എന്നിവയ്ക്കൊപ്പമാണ് ഫണ്ടിന്‍റെ കാര‍്യവും അറിയിച്ചതെന്നാണ് സൂചന. ഇക്കാര‍്യം യോഗത്തിന്‍റെ മിനുട്സിൽ കായിക സെക്രട്ടറി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മത്സരത്തിന്‍റെ നടത്തിപ്പിനു വേണ്ടി ഒരു രൂപ പോലും ഖജനാവിൽ നിന്നും ചെലവാക്കിയിട്ടില്ലെന്നായിരുന്നു മുൻ സർക്കാർ പറഞ്ഞിരുന്നത്.