വനിതാ ദിനത്തിൽ വെറൈറ്റി പിടിക്കാനൊരു ശ്രമം; പിന്നാലെ വിവാദം, ഒടുവിൽ തടിയൂരി മിൽമ

 
Kerala

വനിതാ ദിനത്തിൽ വെറൈറ്റി പിടിക്കാനൊരു ശ്രമം; പിന്നാലെ വിവാദം, ഒടുവിൽ തടിയൂരി മിൽമ

അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്നാണ് പോസ്റ്റിൽ മിൽമ പറയുന്നത്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേര്‍ന്നുള്ള മിൽമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. 'വുമൺസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല' എന്നായിരുന്നു മിൽമയുടെ പോസ്റ്റ്. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്നാണ് പോസ്റ്റിൽ മിൽമ പറയുന്നത്.

കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷന്മാര്‍ക്കും വേണമെന്നും മിൽമയുടെ പോസ്റ്റിൽ പറയുന്നു. വ്യാപകമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് പോസ്റ്റിന് താഴെ നിറയുന്നത്. വുമണ്‍സ് ഡേയുടെ ചരിത്രം എന്താണെന്ന് വിശദീകരിക്കുന്ന കമന്‍റുകളുമുണ്ട്. മിൽമ എത്രയും വേഗം പിആര്‍ ടീമിനെ മാറ്റണമെന്ന ഉപദേശങ്ങളും ഉയരുന്നു. എന്നാൽ സംഭവം വിവാദമായതിനു പിന്നാലെ മിൽമ പോസ്റ്റ് പിൻവലിച്ചു.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ