2 ദിവസത്തിനകം ജനുവരിയിലെ റേഷന്‍ കൈപ്പറ്റണം: മന്ത്രി അനിൽ file image
Kerala

2 ദിവസത്തിനകം ജനുവരിയിലെ റേഷന്‍ കൈപ്പറ്റണം: മന്ത്രി അനിൽ

സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.

തിരുവനന്തപുരം:​ ഈ ​​മാ​​സ​​ത്തെ ഭക്ഷ്യധാന്യങ്ങൾ ര​​ണ്ടു ദിവസത്തിനകം റേഷൻ കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആർ.അനിൽ. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട്. സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ജില്ലാ​- താലൂക്ക് സപ്ലൈ ഓഫി​​സ​​ര​​ർ​​മാ​​രു​​ടെ യോ​​ഗം വി​​ളി​​ച്ചു ചേ​​ർ​​ത്ത് റേ​​ഷ​​ൻ വി​​ത​​ര​​ണ​​ത്തി​​ന്‍റെ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തി​​യ മ​​ന്ത്രി കുറവുള്ള ജില്ലകളിൽ വിതരണം വർധിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി. ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണത്തിന്‍റെ പ്രവർത്തനം വേഗത്തിലാക്കാനും നി​​ർ​​ദേ​​ശം.

വയനാട് 81.57ഉം ​​മലപ്പുറത്ത് 80 ഉം ​​കാസർഗോഡ് 77.7 ഉം ​​ശ​​ത​​മാ​​ന​​മാ​​ണു റേഷൻ വിഹിതം കൈപ്പറ്റി​​യ​​ത്. വാതിൽപ്പടി വിതരണത്തിലെ കരാറുകാരുടെ സമരം പിൻവലിച്ചതിനാൽ തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും വേഗത്തിൽ വിതരണം നടന്നുവരുന്നു. ഫെബ്രുവരിയിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോൾ റേഷൻ കടകളിലേക്ക് വാതിൽപ്പടിയായി എത്തിച്ചുകൊണ്ടിരിക്കുന്നത്.ഡിസംബറിലെ കമ്മി​​ഷൻ എല്ലാ വ്യാപാരികളുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയതായും മന്ത്രി അറിയിച്ചു.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

"സ്വയം ശ്വസിച്ച് തുടങ്ങി''; വിഎസിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മുൻ സെക്രട്ടറിയുടെ കുറിപ്പ്

കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി