കെ. കൃഷ്ണൻകുട്ടി
കൊല്ലം: തേവലക്കരയിൽ എട്ടാം ക്ലാസ് വിദ‍്യാർഥി വൈദ‍്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്‍റിനും കെഎസ്ഇബിക്കും വീഴ്ച പറ്റിയെന്ന് വൈദ‍്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി.
ഗ്രൗണ്ട് ക്ലിയറൻസിൽ വീഴ്ച വന്നുവെന്നും തറനിരപ്പിൽ നിന്നും നിശ്ചിത ഉയരം വേണമെന്ന വ‍്യവസ്ഥ പൂർണമായും പാലിച്ചില്ലെന്നും ഷെഡ് കെട്ടുമ്പോൾ മാനേജ്മെന്‍റ് അനുമതി തേടിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ‍്യക്തമാക്കി.
അതേസമയം കെഎസ്ഇബി കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ‍്യാപിച്ചിട്ടുണ്ട്. പ്രാഥമികമായാണ് 5 ലക്ഷം രൂപ നൽകുന്നത്. സംഭവത്തിൽ ഉന്നത തല അന്വേഷണം നടത്തുമെന്നും കെഎസ്ഇബി അറിയിച്ചു.