ധനമന്ത്രി കെ.എൻ. ബാലഗോപാൽ

 
Kerala

"600 രൂപ പെൻഷൻ കൊടുക്കാൻ കഴിവില്ലാത്തവരാണ് 3,000 രൂപ കൊടുക്കാൻ പോവുന്നത്"; കോൺഗ്രസിനെ പരിഹസിച്ച് ധനമന്ത്രി

"ഖജനാവിൽ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് വിഡി സതീശനും കൂട്ടരും. ഇനി കേരളത്തിന്‍റെ ധനസ്ഥിതി മോശമെന്ന് പറയരുത്"

Namitha Mohanan

തിരുവനന്തപുരം: പെന്‍ഷൻ 3000 രൂപയാക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തെ വിമർശിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നടപ്പാക്കാത്ത പ്രഖ്യാപനമാണ് കോൺഗ്രസിന്‍റേതെന്നും 600 രൂപ കൊടുക്കാൻ കഴിവില്ലാത്തവരാണ് 3000 രൂപ കൊടുക്കാൻ പോവുന്നതെന്നും ധനമന്ത്രി പരിഹസിച്ചു.

"സംസ്ഥാത്തെ ധനസ്ഥിതി മോശമാണെന്ന് ഇനി പറഞ്ഞേക്കരുത്. കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര വലിയ പ്രഖ്യാപനമല്ല. ഖജനാവിൽ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് വിഡി സതീശനും കൂട്ടരും.

ഇനി കേരളത്തിന്‍റെ ധനസ്ഥിതി മോശമെന്ന് പറയരുത്. 600 രൂപയുടെ പെൻഷൻ 18 മാസം യുഡിഎഫ് ഭരണകാലത്ത് കുടിശികയായിരുന്നു. യു ഡി എഫ് പ്രഖ്യാപനം നടപ്പാകുന്നതല്ലെന്ന് ജനങ്ങൾക്ക് അറിയാം" മന്ത്രി കെ.എൻ. ബാല​ഗോപാൽ പറഞ്ഞു.

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

അജിത്തിന്‍റെ റേസിന് പച്ചക്കൊടി വീശാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയിൽ നിന്ന് 105 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ; എയർ കേരളയ്ക്ക് 20 എണ്ണം

ബ്രിക്സിനെ ചോദ്യം ചെയ്ത് ചിദംബരം; പിന്നാലെ നേട്ടങ്ങൾ എണ്ണിപറഞ്ഞ് ശശി തരൂർ

ബ്രിക്സ് ഉച്ചകോടി; സുരക്ഷയ്ക്കായി 15,000 പൊലീസുകാർ, 200 കമ്പനി അർധസൈനികർ