മന്ത്രി സജി ചെറിയാൻ
file image
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപെട്ടു. തിരുവനന്തപുരം വാമനാപുരത്ത് വച്ചായിരുന്നു അപകടം.
കാറിന്‍റെ ടയർ ഊരിത്തെറിച്ചു. മന്ത്രിയും വാഹനത്തിലുള്ളവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടമുണ്ടായതിനെ തുടർന്ന് ഡി.കെ. മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.