ആരോഗ്യമന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചപ്പോൾ

 
Kerala

മന്ത്രിയുടെ കഴുത്തിന് ക്ഷതം; വിദഗ്ധ സംഘം പരിശോധിച്ചു

ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ സംഘമാണ് മന്ത്രിയെ പരിശോധിച്ചതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്.

നീതു ചന്ദ്രൻ

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ കഴുത്തിനു ക്ഷതമുള്ളതായി പരിശോധനാ റിപ്പോർട്ട്. കൂടുതൽ വിശദമായ പരിശോധനയ്ക്കായി എംആർഐ സ്കാനിങ് വേണമെന്നും വിദഗ്ധ സംഘം നിർദേശിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ സംഘമാണ് മന്ത്രിയെ പരിശോധിച്ചതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിദഗ്ധ പരിശോധനയ്ക്കായി മന്ത്രിയ പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്.

വീണാ ജോർജിനെതിരേ ആസൂത്രിതമായ ആക്രമണമാണെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ സിപിഎം പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.

യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. നിലവിൽ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലാണെന്ന് ഡിജിപി വ്യക്തമാക്കി.

മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരുക്കേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്