പാലക്കാട്ട് നിന്ന് കാണാതായ ആറു വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

 
Kerala

പാലക്കാട്ട് നിന്ന് കാണാതായ ആറു വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

Namitha Mohanan

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിന്നും കാണാതായ സുഹാന്‍റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് ആറുവയസുകാരനെ കാണാതായത്.

21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ സുഹാൻ. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാണ്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ പിണങ്ങി ഇറങ്ങിപ്പോയതാണെന്നാണ് നിഗമനം.

അന‍്യസംസ്ഥാന സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി; ഉണ്ണികൃഷ്ണൻ‌ പോറ്റിയുടെ മൊഴി പുറത്ത്

സി.സി. മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കട്ടെ; പിന്തുണയ്ക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ്

മാധ‍്യമങ്ങളെ കാണാൻ ജി. സുധാകരൻ; സ്ഥാനാർഥി പ്രഖ‍്യാപനം ഉണ്ടായേക്കും

31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു; എംപിമാർ മത്സരിക്കില്ല

അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു