CCTV Visuals
CCTV Visuals
Kerala

തിരുവനന്തപുരത്തു നിന്നും കാണാതായ വിദ്യാർഥികളെ കണ്ടെത്തി

തിരുവനന്തപുരം: വട്ടപ്പാറയിൽ നിന്നും കാണാതായ മൂന്നു സ്കൂൾ വിദ്യാർഥികളെയും കന്യാകുമാരിയിൽ നിന്നും കണ്ടെത്തി. കുട്ടികൾ തന്നെയാണ് ഇവിടെയുള്ള കാര്യം പൊലീസിനെ വിളിച്ച് അറിയിച്ചത്. തുടർന്ന് വട്ടപ്പാറ പൊലീസ് കന്യാകുമാരിയിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.

വട്ടപ്പാറ എൽഎംഎസ് സ്കൂൾ വിദ്യാർഥികളായ സിദ്ധാർഥ്, ആദിത്യൻ, രഞ്ജിത് എന്നിവരെ ഇന്നലെ വൈകിട്ടാണ് കാണാതായത്. സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയെങ്കിലും സ്കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വഴിയിൽവച്ച് സ്കൂൾ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് മൂവരും നെടുമങ്ങാടു ഭാഗത്തേക്കു പോയതായി പൊലീസ് കണ്ടെത്തിയിരുന്നു. രാത്രിയായിട്ടും കുട്ടികൾ മടങ്ങി വരാതിരുന്നതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

കുട്ടികൾ വട്ടപ്പാറ ബസ് സ്റ്റാൻഡിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടികൾ തന്നെ കന്യാകുമാരിയിലുണ്ടെന്ന് വീട്ടിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു