Petrol Pump 
Kerala

പെട്രോൾ പമ്പുടമകളുടെ 'മിഷൻ ഏകത' കൺവെൻഷൻ കുമരകത്ത്

കോട്ടയം: പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന മിഷൻ ഏകത - ഓൾ കേരള പെട്രോളിയം ഡീലർ കൺവെൻഷൻ നാളെ (nov 18) കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ നടക്കും. സഹകരണ - ദേവസ്വം - തുറമുഖ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. 11 സംസ്ഥാനങ്ങളിലെ ഡീലർ സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷനിൽ രാജ്യത്തെ ഏറ്റവും വലിയ ഡീലർ സംഘടനാ കൂട്ടായ്മയായ ഫോറം ഓഫ് ലൈക്ക് മൈൻഡഡ് സ്റ്റേറ്റ്സിന്‍റെ കൺവീനർ നിശ്ചൽ സിംഗാനിയ വിശിഷ്ടാതിഥിയാകും.

7 വർഷത്തെ കാലയളവിന് ശേഷം ഓയിൽ മാർക്കറ്റിങ് കമ്പനികൾ ഡീലർ മാർജിൻ അടുത്തിടെ വർധിപ്പിച്ചത് പോലും തീർത്തും അപരാപ‌്യമായ തരത്തിലാണ്. പെട്രോൾ പമ്പുകൾക്ക് ആവശ്യമായ ദൈനംദിന ചെലവുകൾക്കും മൂലധന നിക്ഷേപത്തിനും അനുസ്യതമായിട്ടല്ല മാർജിൻ വർധനവുണ്ടായത്. കൂടാതെ രാജ്യത്തെ ഡീലർ സമൂഹം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെയൊന്നും തന്നെ അഭിസംബോധന ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളോ ഓയിൽ കമ്പനികളോ തയ്യാറാകുന്നുമില്ല.

ഈ വിഷയങ്ങളെ സംബന്ധിച്ചുള്ള ഗൗരവത്തിലുള്ള ചർച്ചകളും പരിഹാര നിർദേശങ്ങളും കൺവെൻഷനിൽ ഉണ്ടാകുമെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ലീഗൽ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ലീഗൽ സൊസൈറ്റി ചെയർമാൻ എ.എം. സജി, ജനറൽ സെക്രട്ടറി ടോം സ്കറിയ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനീത് ജേക്കബ് വർഗ്ഗീസ്, ലൂക്ക് തോമസ്, ബിവിൻ ബാബു എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു