എംഎൽഎമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

 
Kerala

പുതിയ എംഎൽഎമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹമായിരിക്കും പുതിയ നിയമസഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.

MV Desk

തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച രാവിലെ 9ന് നിയമസഭയിൽ. പ്രോ ടെം സ്പീക്കർ ജി. സുധാകരൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

പ്രോ ടെം സ്പീക്കറായി മന്ത്രിസഭ നിയോഗിച്ച ജി. സുധാകരൻ ലോക്ഭവനിൽ നടന്ന ചടങ്ങിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ജി. സുധാകരന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മറ്റു മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

വെള്ളിയാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയുമാണ് യുഡിഎഫ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടു സ്ഥാനങ്ങളിലേക്കും സ്ഥാനാർഥിയെ നിർത്തുന്ന കാര്യം എൽഡിഎഫ് തീരുമാനിച്ചിട്ടില്ല.

29നാണ് പുതിയ സർക്കാരിന്‍റെ നയപ്രഖ്യാപനം. തുടർന്നുള്ള ദിവസങ്ങളിൽ നയപ്രഖ്യാപനത്തിൽമേലുള്ള നന്ദിപ്രമേയ ചർച്ച നടത്തും.

ക്യാപ്റ്റൻ മാറി, കളി മാറി; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

ഓപ്പറേഷന്‍ തൂഫാന്‍ തമിഴ്‌നാട്ടിലേക്കും; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച ബുധനാഴ്ച

ബഹിരാകാശത്തില്‍ കേരളത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ മലയാളി; ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച് അനില്‍ മേനോന്‍

യുക്രെയ്ൻ യുദ്ധം; ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിട്ട റഷ്യയെ പിന്തിരിപ്പിച്ചത് മോദിയെന്ന് വെളിപ്പെടുത്തൽ

ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് സ്വര ഭാസ്‌കര്‍