MM Mani
അടിമാലി: തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‍റെ പരാജയത്തിൽ പ്രതികരിച്ച് സിപിഎം എംഎൽഎ എം.എം. മണി. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നുവെന്നുവെന്നായിരുന്നു മണിയുടെ പ്രതികരണം. തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''പെന്‍ഷന്‍ എല്ലാം കൃത്യതയോട് കൂടി നല്‍കി. അതെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് ഏതോ തക്കതായ നൈമിഷികമായ വികാരത്തിന് എല്ലാവരും വോട്ട് ചെയ്തു. പെന്‍ഷന്‍ വാങ്ങിക്കുന്ന ആളുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വോട്ട് ചെയ്തു. ജനങ്ങള്‍ പിറപ്പുകേട് കാണിച്ചു. ഭരണ വിരുദ്ധ വികാരം എന്ന് പറയാറായിട്ടില്ല. അതൊക്കെ പാര്‍ട്ടി നേതൃത്വം പരിശോധിച്ചിട്ട് പറയാം''- അദ്ദേഹം പറഞ്ഞു.
എംഎം മണിയുടെ മണ്ഡലത്തിലെ ഇടത് കോട്ടയായ രാജാക്കാട്ടും എൽഡിഎഫിന് പരാജയമാണ്. കേരളത്തിൽ യുഡിഎഫ് തരംഗം തന്നെയാണ് ഉണ്ടായിരിക്കുന്നത്.