കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച; വീണ്ടും മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ബുധനാഴ്ച രാത്രിയോടെ ജോയിന്‍റ് സുപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണുകൾ പിടികൂടിയത്.
ഇ ഡിവിഷനിലുള്ള 12ാം നമ്പർ സെല്ലിന്‍റെ ഭിത്തിയിൽ നിന്നുമാണ് ഫോൺ കണ്ടെടുത്തത്. സംഭവത്തിൽ സുപ്രണ്ടിന്‍റെ പരാതിയെത്തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.