കണ്ണൂർ സെൻട്രൽ ജയിൽ

 
Kerala

ഫോൺ ചെയ്യുന്നതിനിടെ കൈയോടെ പിടികൂടി; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു

ഒന്നാം ബ്ലോക്കിലെ തടവുകാരനിൽ നിന്നുമാണ് ഫോൺ പിടിച്ചെടുത്തത്

Aswin AM

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും സുരക്ഷാ വീഴ്ച. തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനിൽ നിന്നുമാണ് ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനിടെ ഉദ‍്യോഗസ്ഥർ പിടികൂടിയത്. ഇതോടെ രണ്ടാഴ്ചക്കിടെ കണ്ണൂർ സെൻട്രൽ ജയിലിൽ പിടികൂടുന്ന മൊബൈൽ ഫോണുകളുടെ എണ്ണം 6 ആയി.

കഴിഞ്ഞ ദിവസം ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകാൻ ശ്രമിച്ചതിനെത്തുടർന്ന് പനങ്കാവ് സ്വദേശിയെ പിടികൂടിയിരുന്നു. ഫോണിനു പുറമെ ഇയാൾ പുകയില ഉത്പന്നങ്ങളും വലിച്ചെറിയാൻ ശ്രമിച്ചിരുന്നു. തടവുകാർക്ക് വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്നായിരുന്നു പ്രതി പൊലീസിനു നൽകിയ മൊഴി.

''തെറ്റ് ചെയ്തിട്ടില്ല, കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ‍്യാജ കഥകൾ നിർമിക്കുന്നു''; പ്രതികരണവുമായി മുഹമ്മദ് റിയാസ്

അൻജാർ നദി വൃത്തിയായി, അടുത്തത് യമുന; 585 കിലോ മാലിന്യം നീക്കം ചെയ്ത് ബിട്ടു|Video

പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ‍്യക്തമാക്കി സർക്കാർ

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ക്രിക്കറ്റിലൂടെ

മാമലക്കണ്ടത്തിന് ടൂറിസം ഡെസ്റ്റിനേഷൻ പദവി; കലക്റ്ററും സംഘവും 27ന് എത്തും