സൈറൺ മുഴങ്ങി; സംസ്ഥാനത്ത് 16 ഇടങ്ങളിൽ മോക്ക് ഡ്രിൽ പൂർത്തിയായി
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം രാജവ്യാപകമായി മോക്ക് ഡ്രിൽ നടന്നു. രാജ്യത്തെ 244 ജില്ലകളിലാണ് മോക്ക് ഡ്രിൽ നടന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് സൈറൺ മുഴുക്കുകയും മോക്ക് ഡ്രിൽ നടത്തുകയും ചെയ്തത്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ അടിയന്തര സാഹചര്യം നേരിടാൻ പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നൽകുന്ന പരിപാടിയാണ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് നടന്നത്. കേരളത്തിൽ 126 കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. മാളുകൾ, സിനിമ തിയേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു മോക്ക് ഡ്രിൽ. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ഗൗരവം ഉള്‍ക്കൊണ്ട് മോക്ക് ഡ്രില്ലില്‍ പങ്കാളികളായി.