മോദി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് റോഡ് ഷോ

 
File
Kerala

മോദി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് റോഡ് ഷോ

തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കം സമീപത്തെ പ്രധാന 10 നിയമസഭാ മണ്ഡങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കും.

MV Desk

തിരുവനന്തപുരം: ഏപ്രില്‍ 4ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയില്‍ പൊതുപരിപാടിയിലും പങ്കെടുക്കും. തിരുവനന്തപുരത്ത് നഗരമധ്യത്തിലെ കിള്ളിപ്പാലം മുതല്‍ കരമന വരെ ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ. തിരുവനന്തപുരം സെന്‍ട്രല്‍, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയില്‍ തിരുവനന്തപുരം റവന്യൂ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും അണിനിരക്കും.

തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കം സമീപത്തെ പ്രധാന 10 നിയമസഭാ മണ്ഡങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കും.

തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ 30,000ത്തിലേറെ പേര്‍ പങ്കെടുക്കുന്ന പരിപാടി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും തിരുവല്ലയിലെ സ്ഥാനാർഥിയുമായ അനൂപ് ആന്റണി അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന വൻ പൊതു പരിപാടിയിലും തൃശൂര്‍ നഗരത്തില്‍ നടന്ന റോഡ് ഷോയിലും പങ്കെടുത്താണ് മടങ്ങിയത്.

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം