മോളി | പരിമൾ സാഹു

 
Kerala

മോളി വധക്കേസ്; വധശിക്ഷ റദ്ദാക്കി ഹൈക്കോടതി, പ്രതിയെ വെറുതെ വിട്ടു

2018 മാർച്ച് 18 നാണ് 61 കാരിയായ മോളി കൊല്ലപ്പെട്ടത്

Namitha Mohanan

കൊച്ചി: പുത്തൽവേലിക്കര മോളി വധക്കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വധശിക്ഷയ്ക്ക് വിധിച്ച പറവൂർ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് അസം സ്വദേശി പരിമൾ സാഹുവിനെ കോടതി വെറുതെ വിട്ടത്.

തെളിവുകളുടെ അഭാവവും സാക്ഷിമൊഴികളിലെ വൈരുധ്യവും മൂലമാണ് കോടതി പ്രതിയെ വെറുതെ വിട്ടതെന്നാണ് വിവരം. 2018 മാർച്ച് 18 നാണ് 61 കാരിയായ മോളി കൊല്ലപ്പെട്ടത്.

ക്രൂരമായ ബലാത്സംഗ ശ്രമം, കൊലപാതകം, പീഡനം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. പറവൂർ കോടയിൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം 43 സാക്ഷികളെ വിസ്തരിക്കുകയും തൊണ്ടിമുതലുകൾ സമർപ്പിക്കുകയും ചെയ്തുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി