മൊണാലിസ | മൊണാലിസയും കാമുകൻ ഫർമാനും

 
Kerala

കുംഭമേളയിലെ വൈറൽ സുന്ദരി; മൊണാലിസ കാമുകനൊപ്പം കേരളത്തിൽ അഭയം തേടി

കാമുകൻ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മൊണാലിസ പൊലീസിനോട് വ്യക്തമാക്കി

Namitha Mohanan

തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ മൊണാലിസ കേരളത്തിൽ. തിരുവനന്തപുരം പൊലീസ് സ്റ്റേഷനിലെത്തി മൊണാലിസ സഹായം തേടി. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മൊണാലിസയുടെ ആവശ്യം. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ കേരളത്തിലെത്തിലേക്കെത്തിയത്.

കാമുകൻ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മൊണാലിസ പൊലീസിനോട് വ്യക്തമാക്കി. ഷൂട്ടിങ്ങിനായാണ് മൊണാലിസ കേരളത്തിലെത്തിയത്. എറണാകുളത്ത് വച്ച് അച്ഛനുമായി വഴക്കുണ്ടായതോടെ കാമുകനൊപ്പം ട്രെയിൻ മാർഗം തിരുവനന്തപുരത്തെത്തുകയായിരുന്നു.

എന്നാൽ അച്ഛനെതിരേ ഔദ്യോഗികമായി പരാതി നൽകാൻ മോണാലിസ തയ്യാറായില്ല. ഷൂട്ടിങ് സംഘം സ്റ്റേഷനിലെത്തിയതോടെ മൊണാലിസയും കാമുകൻ ഫർമാനും അവർക്കൊപ്പം മടങ്ങി.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു