മൊണാലിസയും ഫർമാൻ ഖാനും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുന്നു.

 

File

Kerala

കേരളത്തിനു കുരുക്കായി മൊണാലിസയുടെ കല്യാണം

മൊണാലിസയുടെ വിവാഹ രേഖകൾ തേടി മധ്യപ്രദേശ് എസ്‌സി-എസ്‌ടി കമ്മിഷൻ തിരുവനന്തപുരത്തെത്തി, 'റിയൽ കേരള സ്റ്റോറി' ശൈശവ വിവാഹം?

Thiruvananthapuram Bureau

തിരുവനന്തപുരം: കുംഭമേളയ്‌ക്കിടെ വൈറലായ മൊണാലിസ ഭോസ്‌ലേയുടെയും ഫർമാൻ ഖാന്‍റെയും വിവാഹ രേഖകൾ തേടി മധ്യപ്രദേശ് എസ്‌സി- എസ്ടി കമ്മിഷൻ തിരുവനന്തപുരത്തെത്തി. മൊണാലിസയുടെ പിതാവ് കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിണ് തെളിവെടുപ്പ്.

വിവാഹം നടന്ന തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. 2026 മാർച്ചിൽ ഫർമാൻ ഖാൻ എന്നയാൾ തന്‍റെ മകളെ തട്ടിക്കൊണ്ട് പോവുകയായിരുന്നെന്നാണ് പിതാവിന്‍റെ പരാതി. മാർച്ച് 11ന് അരുമാനൂർ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിഷ്ഠയ്‌ക്ക് മുന്നിലായിരുന്നു ഇവരുവരുടെയും വിവാഹം.

വിവാഹം രജിസ്റ്റർ ചെയ്യാൻ രേഖയായി നൽകിയ ആധാർ കാർഡിന്‍റെ പകർപ്പുകൾ, വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ അപേക്ഷ, ക്ഷേത്രം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവ കമ്മിഷൻ പരിശോധിച്ചു. വ്യത്യസ്ത മതവിഭാഗമായതിനാൽ വിവാഹത്തിന് വീട്ടുകാർ തടസം നിന്നതോടെ തിരുവനന്തപുരം തമ്പാനൂർ സ്റ്റേഷനിലെത്തി വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവരുടെ സാന്നിധ്യത്തിൽ വിവാഹം നടത്തുകയായിരുന്നു.

മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിനിയാണ് മൊണലിസ. മഹാരാഷ്‌ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. സിനിമയിൽ അഭിനയിക്കാനാണ് പെൺകുട്ടി കേരളത്തിലെത്തിയത്. ഫർമാൻ കേരളത്തിൽ ജോലി ചെയ്യുകയായിരുന്നു. പൊലീസ് മൊണാലിസയുടെ പിതാവിനെ വിളിച്ചുവരുത്തി ഇവര്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞിരുന്നു. എന്നാല്‍, സമ്മതമല്ലെന്നാണ് പിതാവ് അറിയിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയായെന്ന തെളിവുകൾ ഇരുവരും കാണിച്ചതോടെ മൊണാലിസയെ സുഹൃത്തിനൊപ്പം വിടുകയും വിവാഹത്തിന് സഹായം ചെയ്യുകയുമായിരുന്നു.

മൊണാലിസ പിതാവിനൊപ്പം താമസിച്ചിരുന്ന വീടിന്‍റെ ഉടമ ജയകുമാറിനെ പൊലീസ് വിവരം അറിയിച്ചതോടെ അദ്ദേഹം ഇടപെട്ട് ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി മണിക്കൂറുകൾക്കൊള്ളിൽ വിവാഹപ്പന്തലൊരുങ്ങി വിവാഹ രജിസ്ട്രേഷനും നട‌ത്തി. എന്നാൽ, ഇതിനു പിന്നാലെയാണ് പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്തെന്നു കാട്ടി പിതാവ് കമ്മീഷനെ സമീപിച്ചത്.

മൊണാലിസയ്‌ക്ക് പ്രായം 18 തികഞ്ഞെന്നും അത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനു തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസും സ്ഥിരീകരിച്ചിരുന്നു. രേഖകൾ പരിശോധിച്ചതിൽ നിന്ന്, 2008 ജനുവരി ഒന്നാണ് ജനനത്തീയതി എന്നാണ് വ്യക്തമാകുന്നത്.

എന്നാൽ, ഈ വാദങ്ങൾ തെറ്റാണെന്ന് കാണിക്കുന്ന ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങളുമായാണ് പിതാവ് പരാതി നൽകിയത്. അതു പ്രകരം ജനന തീയതിയും സമയവും 2009 ഡിസംബർ 30 വെകിട്ട് 5.30 ആണ്. ഈ പരാതിയിൽ വ്യക്തത തേടിയാണ് മധ്യപ്രദേശ് കമ്മിഷൻ തിരുവനന്തപുരത്തെത്തിയത്. തുടർനടപടികൾ പിന്നാലെയുണ്ടാകുമെന്നാണ് വിവരം.

മുഖ്യമന്ത്രിയെ തീരുമാനിച്ചാലും കസേരകളി തീരില്ല; കെപിസിസി പ്രസിഡന്‍റ് മാറും

കാലവർഷം വരുന്നു; മേയ് അവസാനത്തോടെ മഴ ശക്തമാകും

സെക്രട്ടേറിയറ്റിലെ ഫയലുകൾ മുക്കിയത് അന്വേഷിക്കും

ചർച്ച കഴിഞ്ഞു; മുഖ്യമന്ത്രി തീരുമാനമായില്ല

അബുദാബിയിൽ മലയാളി വാഹനാപകടത്തിൽ മരിച്ചു