മൺസൂൺ ബംപർ; ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ല മുന്നിൽ

 
Kerala

മൺസൂൺ ബംപർ; ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ല മുന്നിൽ

മേയ് 25നാണ് മൺസൂൺ ബംപർ വിൽപ്പന ആരംഭിച്ചത്

Namitha Mohanan

തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്‍റെ മൺസൂൺ ബംപർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ല മുന്നിൽ. 5,03,040 ടിക്കറ്റാണ് ഇതിനകം പാലക്കാട് വിറ്റഴിഞ്ഞത്.

മേയ് 25നാണ് മൺസൂൺ ബംപർ വിൽപ്പന ആരംഭിച്ചത്. തൃശൂർ-2,43,120, തിരുവനന്തപുരം-1,67,690, എറണാകുളം -1,41,150, കണ്ണൂർ -1,14,700 എന്ന കണക്കിൽ വിൽപ്പന നടന്നതായും ഭാഗ്യക്കുറി ഡയറക്റ്റർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു.

അച്ചടിച്ച ടിക്കറ്റുകൾ മാത്രമാണു ഭാഗ്യക്കുറി വകുപ്പ് വിൽക്കുന്നത്. ലൈസൻസുള്ള ഏജന്‍റുമാരിൽ നിന്ന് മാത്രം ടിക്കറ്റ് വാങ്ങുക. ഓൺലൈൻ, സോഷ്യൽ മീഡിയ, ഡിജിറ്റൽ പേയ്മെന്‍റ് ലിങ്കുകൾ എന്നിവ വഴി ടിക്കറ്റ് വിൽപ്പനയില്ല. അത്തരത്തിലെ വിൽപ്പന ശ്രദ്ധയിൽപ്പട്ടാൽ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പരിലോ ഭാഗ്യക്കുറി വകുപ്പിന്‍റെ 0471-2305230 / 2301519 എന്നീ നമ്പരുകളിലോ അറിയിക്കണം.

മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

മോദിക്കും അമിത് ഷായ്ക്കും വധഭീഷണി

പാക്കിസ്ഥാനിൽ സമാധാന റാലിക്കിടെ ചാവേർ സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും

മെട്രൊ വാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ. ഗോപീകൃഷ്ണനെ അനുസ്മരിച്ചു

വയലിൽ ജോലി ചെയ്യവേ മിന്നലേറ്റ് അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം; നാല് പേർക്ക് പരുക്ക്