Kerala

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; മുൻകൂർ ജാമ്യാപേക്ഷയുമായി രണ്ടാം പ്രതി

ഗുരുതര കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രണ്ടാം പ്രതി റജീന. മരിച്ച യുവതിയുടെ ഭർത്താവ് നയാസിന്‍റെ ആദ്യ ഭാര്യയാണ് റജീന. ഹൈക്കോടതിയിലാണ് റജീന ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

ഗുരുതര കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. റജീന ഒളിവിലാണ് ഇവർക്കായുള്ള തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ് നേമം പൊലീസ്. മരിച്ച ഷെമീറയെ അക്യുപങ്ചർ ചികിത്സക്ക് റജീനയും പ്രേരിപ്പിച്ചു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇതോടെയാണ് ഗുരുതര വകുപ്പുകൾ ചുമത്തി റജീനയെ പ്രതി ചേർത്തത്.നവജാത ശിശുവിന്‍റെ മരണം, മനപ്പൂർവം അല്ലാത്ത നരഹത്യ തുടങ്ങിയ ​ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി