ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തളളി
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തളളി ഏറ്റുമാനൂർ കോടതി. നോബിയ്ക്ക് ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാനുളള സാധ്യത ഉണ്ടെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
പ്രതിയിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിക്കാൻ ഉളളതിനാൽ കസ്റ്റഡി അപേക്ഷയും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 28 നാണ് ഷൈനിയും മക്കളും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുൻപ് നോബി ഷൈനിയെ വിളിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
നോബിയുടെയും കുടുംബത്തിന്‍റെയും പീഡനം ഷൈനി നേരിട്ടിരുന്നതായി തെളിവുണ്ട്. വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തുന്നതിനിടെയാണ് ഷൈനിയും മക്കളും മരിച്ചത്.