ജലനിരപ്പ് 136 അടിയിൽ; മുല്ലപ്പെരിയാർ അണക്കെട്ട് 10 മണിക്ക് തുറക്കും

 

file image

Kerala

ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാർ അണക്കെട്ട് 10 മണിക്ക് തുറക്കും

പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര‍്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് 136 അടിയായി ഉയർന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെ ഷട്ടറുകൾ തുറക്കും. സ്പിൽ വേയിലെ 13 ഷട്ടറുകൾ 10 സെന്‍റിമീറ്റർ വീതമായിരിക്കും ഉയർത്തുക.

സെക്കൻഡിൽ 250 ഘനയടി വെള്ളം ഒഴുകും. പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. നിലവിൽ പെരിയാറിൽ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാൽ ആശങ്കപ്പെടേണ്ട സാഹചര‍്യമില്ല.

എന്നാൽ, വെള്ളം ഒഴുകിയെത്തുന്ന സാഹചര‍്യത്തിൽ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക‍്യാംപുകളും തുറന്നിട്ടുണ്ടെന്നും ജനങ്ങൾക്ക് ആവശ‍്യമുണ്ടെങ്കിൽ അവിടേക്ക് മാറാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു