Kerala

"എന്‍റെ സേവനം പാർട്ടിക്കുവേണ്ടെങ്കിൽ വേണ്ട, സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താനാണ് തീരുമാനം"

കൊച്ചി: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്നും തന്നെ അവഗണിച്ചെന്ന് കെ മുരളീധരൻ. പരിപാടിയിൽ സംസാരിക്കാൻ അവസരം നൽകിയില്ലെന്നും പാർട്ടി മുഖ പത്രത്തിൽ പേരുണ്ടായില്ലെന്നും അടക്കമുള്ള കാര്യങ്ങളിലുള്ള അതൃപ്തി കെ മുരളീധരൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചു.

തന്‍റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട, സ്വരം നാന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിൽ മുൻ നിരയിൽ തന്നെ കെ മുരളീധരൻ ഉണ്ടായിരുന്നു. നിരവധി പേർ വേദിയിൽ പ്രസംഗിച്ചെന്നും തനിക്ക് മാത്രം അവസരം നൽകിയില്ലെമാണ് കെ മുരളീധരന്‍റെ പരാതി.

സുഗന്ധ വ്യഞ്ജനങ്ങളിൽ കീടനാശിനിയില്ല: ഇപ്സ്റ്റ

''ഞാൻ തന്നെയാണ് പ്രസിഡന്‍റ്, എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാം'', കെ. സുധാകരൻ

മഞ്ചേശ്വരത്ത് കാർ ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: അച്ഛനും 2 മക്കളും മരിച്ചു

ഭർത്താവ് ചായയിൽ മയക്കുഗുളിക കലർത്തി, ഭർതൃപിതാവുൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി

തൃശൂരിൽ സൂര്യാഘാതമേറ്റ് പശു ചത്തു