മുത്തങ്ങ കേസ്; വിചാരണ കോടതിയുടെ ശിക്ഷാവിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി, വിമർശനം

 

പ്രതികൾ - file image

Kerala

മുത്തങ്ങ കേസ്; വിചാരണ കോടതിയുടെ ശിക്ഷാവിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി, വിമർശനം

5 വർഷത്തേക്കാണ് വിചാരണ കോടതി 4 പ്രതികളെയും ശിക്ഷിച്ചിരുന്നത്

Namitha Mohanan

കൊച്ചി: മുത്തങ്ങ‍യിൽ പൊലീസുകാരൻ അബ്ദുൾ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ കോടതി വിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി. കൽപ്പറ്റ സെക്ഷൻ കോടതിക്കെതിരേയാണ് ഹൈക്കോടതി വിമർശനം. ശിക്ഷാ വിധിയിൽ പിഴവുണ്ടെന്നും സുക്ഷ്മമായ പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് അന്തിമ വിധിയിൽ എങ്ങനെ പറയാനാവുമെന്ന് ഹൈക്കോടതി ചോദിച്ചു. കേസിൽ ഗീതാനന്ദൻ അടക്കമുള്ള പ്രതികളുടെ അപ്പീലിലാണ് ഹൈക്കോടതിയുടെ വിമർശനം. അപ്പീലിൽ സംസ്ഥാന സർക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടിസ് അയച്ചു.

5 വർഷത്തേക്കാണ് വിചാരണ കോടതി 4 പ്രതികളെയും ശിക്ഷിച്ചിരുന്നത്. സിബിഐ അന്വേഷണം ശരിയായ രീതിയിലായിരുന്നില്ലെന്നും വിചാരണ കോടതി വിധി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു അപ്പീൽ.

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ജീവനക്കാരുടെ പണിമുടക്ക്; അഞ്ച് ദിവസം ബാങ്കുകൾ പൂട്ടിക്കിടക്കും

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം