muttil tree felling 
Kerala

മുട്ടിൽ മരംമുറി: റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ 8 കോടി രൂപ പിഴയടയ്ക്കണം

മുറിച്ചുകടത്തിയ മരത്തിന്‍റെ മൂന്നിരിട്ടിവരെയാണ് പിഴ അടയ്ക്കേണ്ടിവരിക

MV Desk

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ മുഖ്യാസൂത്രകനായ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി റവന്യൂവകുപ്പ്.

കേരള ലാൻഡ് കൺസർവൻസി ആക്‌ട് പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 35 കേസുകളിലായി എട്ടുകോടി രൂപയാണ് പിഴയായി ഇടാക്കുക.

മുറിച്ചുകടത്തിയ മരത്തിന്‍റെ മൂന്നിരിട്ടിവരെയാണ് പിഴ അടയ്ക്കേണ്ടിവരിക. ഒരുമാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു.

27 കേസുകളിലെ വിലനിർണയം അവസാനഘട്ടത്തിലാണ്. ആന്‍റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കുമെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.

ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ല; യുവതീ പ്രവേശന കേസിൽ എന്‍എസ്എസ് വാദത്തിനെതിരേ ദേവസ്വം ബോർഡ്‌

പന്തളം ക്ഷേത്രത്തിൽ തിരുവാഭരണത്തിന്‍റെ ഭാഗമായ സ്വർണനാണയം കാണാതായി; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

"ആള്‍ക്കൂട്ടങ്ങളുടെ നായകന്‍ മാത്രമായിരുന്നില്ല, കരുതലും കാവലും കൂടി ആയിരുന്നു"; കെ.സി. വേണുഗോപാലിനെ പിന്തുണച്ച് സുധാ മേനോൻ

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ? റിസൾട്ട് അറിയാം

180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വിഡിയോകൾ; 19കാരൻ അറസ്റ്റിൽ