സൂരജ് വധക്കേസ്; 9 പേരും കുറ്റക്കാരെന്ന് കോടതി, ഒരാളെ വെറുതെ വിട്ടു

 
Kerala

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; 9 പ്രതികളും കുറ്റക്കാരെന്ന് കോടതി, പത്താം പ്രതിയെ വെറുതെ വിട്ടു

പത്താം പ്രതിയെയാണ് കോടതി വെറുതെവിട്ടത്

Namitha Mohanan

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. പത്താം പ്രതി പ്രകാശനെ കോടതി വെറുതെവിട്ടു. തലശേരി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരൻ മനോരജ് നാരായണൻ, ടി.പി. കേസ് പ്രതി ടി.കെ. രാജീഷ് അടക്കമുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. പാർ‌ട്ടി വിട്ട് ബിജെപിയിൽ ചേർന്നതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രം.

28 സാക്ഷികളെ കേസിൽ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 12 സിപിഎം പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തിരുന്നത്. ഇതിൽ 2 പ്രതികൾ സംഭവശേഷം മരിച്ചു. 2005 ഓഗസ്റ്റിലാണ് കൊലപാതകം നടക്കുന്നത്. രാവിലെ 8 മണിയോടെ ഓട്ടോയിലെത്തിയ സംഘം രാഷ്ട്രീയ വിരോധത്താൽ സൂരജിനെ ബോംബെറിഞ്ഞ ശേഷം കൊല്ലുകയായിരുന്നെന്നാണ് കേസ്.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്