Kerala

രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയല്ല, ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ എതിർക്കുകയാണ് ; എം വി ഗോവിന്ദൻ

ന്യൂഡൽഹി: പാർലമെന്‍റിൽ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് നൽകുന്ന പിന്തുണയിൽ നിലപാട് വ്യക്തമാക്കി സിപിഎം. രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയല്ല. ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളെ എതിർക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം കോൺഗ്രസിനെതിരായ നിലപാടുകളിൽ മാറ്റം ഉണ്ടാവുകയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഏത് പാർട്ടിക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഇപ്പോൾ എടുക്കുന്ന തീരുമാനം കോൺഗ്രസിന് സഹായിക്കുമോ എന്നതല്ല ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടു പോകുവാനുള്ള വഴിയൊരുക്കുവാനാണ് രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

സംസ്ഥാനത്ത് ഉയർന്ന താപനില; പാലക്കാടും കൊല്ലത്തും തൃശൂരും പ്രത്യേക മുന്നറിയിപ്പ്

ചൈനയിൽ കനത്ത മഴയിൽ ഹൈവേ തകർന്ന് 36 മരണം

കാണാതാ‍യ കോതമംഗലം എസ്ഐയെ മുന്നാറിൽ നിന്ന് കണ്ടെത്തി

ഡ്രൈവിങ് ടെസ്റ്റിനെച്ചൊല്ലി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ചില്ലറയെച്ചൊല്ലി തര്‍ക്കം: കണ്ടക്ടര്‍ ബസിൽ നിന്നും തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു