എംവിഡി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം 
Kerala

''വെറുതേ തൂക്കി വിൽക്കല്ലേ, വെട്ടിലാകും''; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

രജിസ്ട്രേഷൻ സർട്ടിഫിക്കെറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കുന്നത് ഭാവിയിൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: പഴയ വാഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. രജിസ്ട്രേഷൻ സർട്ടിഫിക്കെറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കുന്നത് ഭാവിയിൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. തൂക്കി വിറ്റ വാഹനം റിപ്പയർ ചെയ്തു മറ്റാരെങ്കിലും ഉപയോഗിച്ച് അപകടം സംഭവിക്കുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാത്ത പക്ഷം ഉത്തരവാദിത്തമുണ്ടാകുന്നത് വാഹന ഉടമയ്ക്കായിരിക്കും. വണ്ടി കൃത്യമായി കൈമാറി ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്നമുണ്ടാവും.

കൂടാതെ നികുതി അടയ്ക്കേണ്ടതും പഴയ വാഹന ഉടമയുടെ ചുമതല തന്നെ ആയിരിക്കും. ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചു കളയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ആർടി ഓഫിസിൽ അപേക്ഷ നൽകി അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ അറിയിക്കണമെന്ന് എംവിഡി വ്യക്തമാക്കി.

ചേസിസ് നമ്പർ, എഞ്ചിൻനമ്പർ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ച ശേഷം ഉദ്യോഗസ്ഥൻ വാഹനം നിശ്ചിത തിയതിയിൽ പൊളിച്ചു എന്ന് റിപ്പോർട്ട് ചെയ്യുന്നതോടെ നിയമപരമായി വാഹനത്തിന്‍റെ രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെടുമെന്നും എംവിഡി പറഞ്ഞു.

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു, മുട്ട വിലയിലും വർധനവ്; എന്താണ് ഇതിന് കാരണം?

വൈദ്യുതി പ്രതിസന്ധി: എൻടിപിസി, പവർ പൾസ് എന്നീ കമ്പനികളിൽ നിന്നും വൈദ‍്യുതി വാങ്ങാനൊരുങ്ങി കെഎസ്ഇബി

അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണം; അയോധ‍്യ രാമക്ഷേത്ര കൊള്ളയിൽ എസ്ഐടി

സോനം വാങ്ചുക്കിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി; സിജെപി സമരവേദിയിൽ സംഘർഷം

1500 രൂപയെച്ചൊല്ലി തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു