ജെൻസി പ്രിയ വാഹനങ്ങൾ ഇനി നിരത്തിലിറങ്ങും

 
Kerala

സതീശൻ വാക്കു പാലിച്ചു, മോഡിഫിക്കേഷൻ ആകാം, പക്ഷേ...

പുതു തലമുറയ്ക്ക് പ്രിയപ്പെട്ട വാഹന മോഡിഫിക്കേഷൻ നയവുമായി സംസ്ഥാന സർക്കാർ

Reena Varghese

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പടെ പതിനെട്ടു തരം മോഡിഫിക്കേഷൻ ആവാമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് പുറത്തിറങ്ങി. തെരഞ്ഞെടുപ്പിനു മുൻപ് വി.ഡി. സതീശൻ നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു മോഡിഫിക്കേഷനുള്ള അനുമതി.

വാഹനങ്ങളിൽ ഇഷ്ടമുള്ള ചിത്രങ്ങളും രൂപങ്ങളും അനുവദിക്കുന്നതിനൊപ്പം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കാവുന്ന തരത്തിൽ മാന്യമായിരിക്കണം ചിത്രങ്ങളെന്നും ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ നിർദേശമുണ്ട്.

വാഹനത്തിനുള്ളിൽ രസകരമായ പല നിറത്തിലുള്ള ലൈറ്റുകൾ അനുവദിക്കും. പാട്ടൊക്കെയായി അടിച്ചു പൊളിച്ച് പോകാൻ കൂടുതൽ സ്പീക്കറുകളും അനുവദിക്കും. സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ,ഡാഷ് കാം, റിവേഴ്സ് കാം, പാർക്കിങ് സെൻസറുകൾ, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയേഴ്സ്, എന്നിവയും അനുവദിക്കും. അതോടൊപ്പം അൻപതു ശതമാനത്തിൽ കൂടുതൽ കാഴ്ച മറയ്ക്കാത്ത സൺഫിലിംസ് അനുവദിക്കും.

എന്നാൽ കൂടുതൽ മോഡിഫിക്കേഷൻ അനുവദിക്കാൻ കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ബുദ്ധിമുട്ടാണെന്നും ഗതാഗത കമ്മീഷണറും വ്യക്തമാക്കുന്നു. ഗതാഗത കമ്മീഷണർ തയാറാക്കിയ പട്ടിക സംസ്ഥാന സർക്കാർ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം.

കാറോ ബൈക്കോ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. അതിനായി ആര്‍ടിഒ ഓഫിസില്‍ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആര്‍സി ബുക്കില്‍ ഉള്‍പ്പെടുത്തണം.

കേരളത്തിന് എയിംസ് ഉറപ്പായെന്ന് കെ. മുരളീധരൻ

ഇനി ആഴ്ചയിൽ 250 ഡ്രൈവിങ് ടെസ്റ്റ്

ഓണത്തിന് ഓവറായാൽ പിടിവീഴും

ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്‍റർനെറ്റുമായി കെ-ഫോൺ

ഇനി സമാധാന ചർച്ചകൾക്കില്ല : ഇറാൻ