2700 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ച് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ 
Kerala

2700 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ച് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ

ഇൻസിനറേഷൻ വഴിയാണ് മയക്കുമരുന്ന് നശിപ്പിച്ചത്.

നീതു ചന്ദ്രൻ

കൊച്ചി: വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത 2700 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ച് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി മേഖല യൂണിറ്റ് . ചൊവ്വാഴ്ച എറണാകുളം അമ്പലമേട്ടിലുള്ള കെഇഐഎൽ പ്രദേശത്ത് ഇൻസിനറേഷൻ വഴിയാണ് മയക്കുമരുന്ന് നശിപ്പിച്ചത്. 2022 ഒക്‌ടോബർ മാസത്തിൽ 199.445 കിലോഗ്രാം ഹെറോയിനും , 2023 മെയ് മാസത്തിൽ 2525.675 കിലോ മെത്താംഫെറ്റാമൈൻ ഹൈഡ്രോക്ലോറൈഡും പിടിച്ചെടുത്തിരുന്നു . ഈ രണ്ട് കേസുകളിലും, നിരോധിത മയക്കുമരുന്ന് ഇറാനിൽ നിന്ന് കൊണ്ടുവന്നതാണെന്ന് കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട് മൊത്തം 7 ഇറാൻ പൗരന്മാരെ അറസ്റ്റ് ചെ്തിരുന്നു. ഈ മയക്കുമരുന്നുകൾ കേസിന്‍റെ വാദത്തിനു മുൻപ് നശിപ്പിക്കാൻ സുപ്രീംകോടതി മാർഗ്ഗനിർദ്ദേശം നൽകിയിരുന്നു. ഇതു പ്രകാരമാണ് നടപടി. എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ദക്ഷിണ മേഖല) ,എൻസിബി കൊച്ചി സോണൽ ഡയറക്ടർ , ഡിആർഐ കൊച്ചി ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി (എച്ച്എൽഡിഡിസി) രണ്ട് കേസുകളിലെയും മയക്കു മരുന്നുകൾ വാദത്തിനു മുൻപ് നശിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടുമുണ്ടായിരുന്നു.

എച്ച്എൽഡിഡിസി അംഗങ്ങളായ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ദക്ഷിണ മേഖലാ ഡിഡിജി ശ്രീ മനീഷ് കുമാർ ഐആർഎസ്, എൻസിബി കൊച്ചി സോണൽ ഡയറക്ടർ, ഡിആർഐ കൊച്ചി ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സന്നിഹിതരായിരുന്നു.

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം.ആർ. രാഘവവാര്യർക്ക് കേരള ജ്യോതി, 5 പേർക്ക് കേരള ശ്രീ പുരസ്കാരം

താമരശേരി ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച മുതൽ

കോതമംഗലത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി