Kerala

ദേശീയ കലാ സംസ്കൃതി അവാർഡുകൾ വിതരണം ചെയ്തു

ദേശീയ കലാ സംസ്കൃതി ചെയർമാൻ മമ്മി സെഞ്ച്വറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്

MV Desk

എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടന്ന കലാഭവൻ മണി അനുസ്മരണ ചടങ്ങിൽ,ദേശീയ കലാ സംസ്കൃതി (എൻ.സി.പി) അവാർഡുകൾ വിതരണം ചെയ്തു.ദേശീയ കലാ സംസ്കൃതി ചെയർമാൻ മമ്മി സെഞ്ച്വറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.വിനയന് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത്. പഴശ്ശിരാജ, പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ചരിത്ര സിനിമകൾ നിർമ്മിച്ച ഗോഗുലം ഗോപാലനെ പൊന്നാട അണിയിക്കുകയും, ദ്രോണ അവാർഡ്‌ സമ്മാനിക്കുകയും ചെയ്തു.

മികച്ച സിനിമക്കുള്ള അവാർഡ് ഗോഡ്സ് ഓൺ പ്ലയേഴ്‌സ് (എ.കെ.ബി.കുമാർ) മികച്ച നടൻ ദിയ (ഗോഡ്സ് ഓൺ പ്ലയേഴ്സ് ) മാൻ ഓഫ് ദ ഇയർ പുരസ്കാരം രമേഷ് പിഷാരടി, നാടൻ പാട്ടുകാരി പ്രസീദ ചാലക്കുടി .മികച്ച പി.ആർ.ഒ - അയ്മനം സാജൻ.പ്രവാസി കലാരത്ന അവാർഡ്- നസീർ പെരുമ്പാവൂർ ,പ്രവാസി കാരുണ്യ അവാർഡ് -മൊയതിൻ അബ്ദുൾ ലത്തീഫ് , പോൾ കറുകപ്പിള്ളി, മിനി സ്ക്രീൻ അവാർഡുകൾ. മികച്ച നടൻ - യുവ കൃഷ്ണ (മഞ്ഞിൽ വിരിഞ്ഞ പൂവ്) മഴവിൽ മനോരമ. മികച്ച വില്ലൻ -ജിവാനിയോസ് പുല്ലൻ (പാടാത്ത പൈങ്കിളി ) ഏഷ്യാനെറ്റ്, മികച്ച നായിക -മൃദുലാ വിജയ് (രാജാറാണി )മഴവിൽ മനോരമ, ജൂറി അവാർഡ് - വി.എൻ സുഭാഷ് (വിവിധ സീരിയലുകൾ ) രണ്ജു ചാലക്കുടി, വസന്ത പഴയന്നൂർ (നാടൻ പാട്ട്) എന്നിവർക്കും അവാർഡുകൾ വിതരണം ചെയ്തു.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും