ദേശീയ പണിമുടക്ക്; സെക്രട്ടറിയേറ്റിന്‍റെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചു
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സെക്രട്ടേറിയറ്റിന്‍റെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചു. 4686 തൊഴിലാളികളിൽ ബുധനാഴ്ച ജോലിക്കെത്തിയത് 423 പേർ മാത്രമാണ്.
90 ശതമാനം ജീവനക്കാരും ബുധനാഴ്ച പണിമുടക്കിലാണ്. പൊതുഭരണ വകുപ്പിൽ 320 പേരാണ് എത്തിയത്. ധന വകുപ്പിൽ 99 പേരും നിയമ വകുപ്പിൽ നാല് പേരുമാണ് സെക്രട്ടറിയേറ്റിൽ ജോലിക്കു ഹാജരായത്.