കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി
ആലപ്പുഴ: ആരാധകരെ ആവേശത്തിലാറാടിച്ച എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി അരോമ ബോട്ട് ക്ലബ്.മൈക്രോ സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിലാണ് ഇത്തവണ അരോമ കിരീടം ചൂടിയത്. ആവേശം തുളുമ്പി നിന്ന മത്സരത്തിൽ 4.232 സെക്കൻഡുകൾ കൊണ്ടാണ് അരോമ കിരീടം സ്വന്തമാക്കിയത്.
4.234 സെക്കൻഡിനുള്ളിൽ ഫിനിഷിങ് ലൈനിലെത്തിയ പിബിസി പുന്നമട -എൻസിഎഫ്സി ബോട്ട് ക്ലബ് രണ്ടാം സ്ഥാനം നേടി. യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടനാണ് മൂന്നമതെത്തിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ മേൽപാടം ചുണ്ടൻ നാലാമതെത്തി.
കൊല്ലം പരവൂരിൽ നിന്നെത്തിയ അരോമ ആദ്യമായാണ് നെഹ്രു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്നത്. ചമ്പക്കുളം മൂലം വള്ളംകളിയിൽ അരോമ ഒന്നാമതെത്തിയിരുന്നു. കൊല്ലം സ്വദേശിയായ അരോമ ഗ്രൂപ്പ് ചെയർമാൻ പി. കെ. സജീവാണ് അരോയുടെ ഉടമസ്ഥൻ.