ജോസഫ് മാർ ഗ്രിഗോറിയോസ്  
Kerala

ജോസഫ് മാർ ഗ്രിഗോറിയോസ് പുതിയ കാതോലിക്കാ ബാവ

മലങ്കര മെത്രപ്പൊലീത്തയാണ് മാർ ഗ്രിഗോറിയോസ്. സ്ഥാനാരാരോഹണ ചടങ്ങുകൾ പിന്നീടായിരിക്കും.

കൊച്ചി: യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് അധികാരമേറ്റു. മലേക്കുരിശ് ദയറായിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് ജോസഫ് മാർ ഗ്രിഗോറിയോസ് പുതിയ കാതോലിക്കാ ബാവയാകുമെന്ന് പ്രഖ്യാപിച്ചത്. മലങ്കര മെത്രപ്പൊലീത്തയാണ് മാർ ഗ്രിഗോറിയോസ്. സ്ഥാനാരാരോഹണ ചടങ്ങുകൾ പിന്നീടായിരിക്കും.

ഏറെ വെല്ലുവിളി നിറഞ്ഞ കാലത്താണ് ഈ നിയോഗമെന്നും ബാവ പറഞ്ഞു.

കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) അന്തരിച്ച സാഹചര്യത്തിലാണ് പുതിയ കാതോലിക്കാ ബാവയെ പ്രഖ്യാപിച്ചിരിക്കുന്നത്.

പന്തീരാങ്കാവ് കവര്‍ച്ചാക്കേസില്‍ നിർണായക കണ്ടെത്തൽ; 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ

കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിൻ ജയിലിനു പുറത്തേക്ക്; ഉത്തരവിറക്കി സർക്കാർ

എഡിജിപി അജിത് കുമാറിന്‍റെ ട്രാക്റ്റർ യാത്ര; ശബരിമല സ്പെഷ‍്യൽ കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചു

സിപിഐ നേതാവിനു പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് നേതാവും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

പാൽ വില കൂടും? മിൽമ യോഗത്തിൽ തീരുമാനം