പുതുവത്സരത്തിന് കേരളം അകത്താക്കിയത് 108 കോടിയുടെ മദ്യം; മുന്നിൽ രവിപുരം 
Kerala

പുതുവത്സരത്തിന് കേരളം അകത്താക്കിയത് 108 കോടിയുടെ മദ്യം; മുന്നിൽ രവിപുരം | video

കഴിഞ്ഞ വർഷത്തേക്കാൾ 13 കോടിയുടെ അധികം വിൽപ്പന

Ardra Gopakumar

തിരുവനന്തപുരം: പുതുവത്സരത്തിന് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. പുതുവത്സര തലേന്നായ ചൊവ്വാഴ്ച 108 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 94.77 കോടിയായിരുന്നു. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 13 കോടിയുടെ അധികം വര്‍ധന.

ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്. 92.31 ലക്ഷം രൂപയുടെ മദ്യം പുതുവത്സരത്തലേന്ന് വിറ്റാണ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ 86.65 ലക്ഷം രൂപയുടെ മദ്യം വില്‍പ്പന നടത്തി. മൂന്നാം സ്ഥാനം കൊച്ചി കടവന്ത്ര ഔട്ട്‌ലെറ്റിനാണ്. 79.09 ലക്ഷം രൂപയുടെ മദ്യമാണ് കടവന്ത്രയില്‍ വിറ്റത്.

ഈ ക്രിസ്മസ്-പുതുവത്സര സീസണിലും റെക്കോർഡ് വിൽപ്പനയാണ് ഉണ്ടായത്. ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ്-പുതുവത്സര സീസണില്‍ 697.05 കോടിയുടെ മദ്യമാണ് വിറ്റത്. 2.28 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണയുണ്ടായത്.

''അയ്യപ്പനൊപ്പം വാവരിനും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം

സുബിൻ ഗാർഗിന്‍റെ മരണം; അസം പൊലീസ് സിംഗപ്പൂരിൽ