ശോഭ സുരേന്ദ്രൻ

 
Kerala

ബോധപൂർവം അപമാനിക്കാൻ ശ്രമം; പണം വിതരണം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതം: ശോഭ സുരേന്ദ്രൻ

ബിജെപിയുടെ ജയം ഉറപ്പായപ്പോൾ അത് സഹിക്കാൻ കഴിയാത്തവരാണ് ഇത്തരമൊരു വിവാദം സൃഷ്ടിച്ചത്

Jisha P.O.

പാലക്കാട്: പാലക്കാട് ബിജെപി പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ വിമർശനവുമായി ശോഭ സുരേന്ദ്രൻ.

സ്ത്രീയെന്ന നിലയിൽ തന്നെയും പാലക്കാട്ടെ വോട്ടർമാരേയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളിലൂടെയും നടന്നതെന്നും അവർ പറഞ്ഞു.

കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തുവെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണ്. പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഒരു ക്യാൻസർ രോഗിയെയും കൂടുംബത്തെയും കാണാൻ പോയതിനെയാണ് പണം നൽകാനായി എത്തിയെന്ന വാർത്ത വന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഈ സംഭവത്തിന് പിന്നിൽ കൃത്യമായ തിരക്കഥയുണ്ട്.

ബിജെപിയുടെ ജയം ഉറപ്പായപ്പോൾ അത് സഹിക്കാൻ കഴിയാത്തവരാണ് ഇത്തരമൊരു വിവാദം സൃഷ്ടിച്ചത്. തങ്ങളെ പിന്തുടർന്ന് വന്ന ഒരുസംഘം യുവാക്കൾ‌ വളരെ മോശമായി പെരുമാറിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ആ കാറിലുണ്ടായിരുന്ന വ്യക്തി വിനേഷ് സർഗ എന്നയാളാണെന്നും ഇയാൾ‌ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

വിവാദങ്ങൾക്കിടെ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു

നേമത്ത് പരാജയപ്പെട്ടത് ബിജെപി നേതാക്കളിൽ നിന്നും പണം വാങ്ങിയത് കൊണ്ട്; സിപിഎം ഏരിയാ കമ്മിറ്റിയിൽ വിമർശനം

ബലി പെരുന്നാൾ: രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ

നടന്നത് കോടികളുടെ ഇടപാട്; നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടിൽ‌ സിബിഐ

രക്തസാക്ഷി ഫണ്ട് തട്ടിയെന്ന് കേട്ടാൽ ഏത് പാർട്ടിക്കാരനാണ് വോട്ട് ചെയ്യുക, ഏരിയ കമ്മിറ്റി പിരിച്ചു വിടണം; നേതാക്കൾക്കെതിരേ വിമർശനം