നിമ്മി റപ്പായി
തൃശൂർ: തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായി രാജിവെച്ചു. മത്സരിക്കാൻ കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. എൻസിപിയിൽ ചേരാനാണ് തീരുമാനം.
ഒല്ലൂർ ഡിവിഷനിൽ എൻസിപി സീറ്റിൽ മത്സരിക്കാനാണ് തീരുമാനമെന്നും നിമ്മി റപ്പായി പറഞ്ഞു. കുരിയച്ചിറ ഡിവിഷനിൽ കൗൺസിലറായിരുന്നു ഇവർ.
കോൺഗ്രസ് ചതിച്ചെന്നും, അവസാന നിമിഷം വരെ സ്ഥാനാർഥിയാക്കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നും നിമ്മി റപ്പായി പറഞ്ഞു