നിപ: മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

 

file image

Kerala

നിപ: മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

കുട്ടികൾക്ക് ഓൺലൈന്‍ ക്ലാസുകൾ ഒരുക്കും

Ardra Gopakumar

പാലക്കാട്: നിപ ജാ​ഗ്രതയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കി.

കണ്ടെയ്ൻമെന്‍റ് സോണുകളിലെ സർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനവും ഏര്‍പ്പെടുത്തി. വർക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാർക്ക് പ്രത്യേക അവധി നൽകും. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയതായി ജില്ല കളക്റ്റർ വ്യക്തമാക്കി.

കണ്ടെയ്ൻമെന്‍റ് സോണുകളിലുള്ള സ്‌കൂളുകൾക്കും കോളെജുകൾക്കും ഓൺലൈൻ ക്ലാസുകൾ ഒരുക്കും. ഇവിടെ നിന്നും പുറത്തുള്ള സ്‌കൂളുകളിലും കോളെജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഓൺലൈൻ ക്ലാസുകൾ ഒരുക്കും.

അതിതീവ്ര മഴയില്ല, ഓറഞ്ച് അലർട്ട് മാത്രം; അഞ്ച് ദിവസം മഴ തുടരും

സ്വർണത്തിന് പിന്നെയും വില കുറഞ്ഞു; ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത് 3440 രൂപ

ഇന്ത്യൻ സൈനികർക്ക് ഇനി രാത്രിയും കാഴ്ച | Video

24 മണിക്കൂറിനിടെ വിറ്റത് ലക്ഷം കാറുകൾ; പൊടിപൊടിച്ച് ദീപാവലി വിപണി | Video

സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം കൊടുക്കാൻ ശ്രമം; തള്ളി മാറ്റി ബിജെപി പ്രവർത്തകർ