കേരളത്തിൽ നിപ രോഗ ബാധയെന്ന് സംശയം
representative image
പാലക്കാട്: കേരളത്തിൽ വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 കാരിയെ രോഗ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം.
സാംപിൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. എവിടെ നിന്നാണ് യുവതിക്ക് രോഗബാധയേറ്റതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ളവരെ ആരേഗ‍്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.