Kerala

'അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തില്ല'; ബജറ്റ് നിർദേശത്തിൽ നിന്ന് മാറ്റം

ഈ നിർദേശത്തിൽ പ്രവാസികളുടെ ആടക്കം എതിർപ്പ് ഉയർന്നതിനാലാണ് ബജറ്റ് നിർദേശത്തിൽ മാറ്റം വരുത്തുന്നതെന്നും അദേഹം പറഞ്ഞു.

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി ഏർപ്പെടുത്തിലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാൽ (kn balagopal) നിയമസഭയിൽ.

പ്രവാസികളുടെ ആശങ്ക പരിഗണിച്ചാണ് അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി (house tax) ഒഴിവാക്കുന്നതെന്നും ഈ നിർദേശത്തിൽ പ്രവാസികളുടെ ആടക്കം എതിർപ്പ് ഉയർന്നതിനാലാണ് ബജറ്റ് നിർദേശത്തിൽ മാറ്റം വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള നീക്കം ലക്ഷ്യമിട്ടാണ് ബജറ്റിൽ (kerala Budget 2023) ഈ നികുതി തീരുമാനം ഏർപ്പെടുത്തിയത്. എന്നാൽ ഇതിനെതിരെ വിവിധ കോണുകളിൽ നിന്നായി എതിർപ്പ് ഉയർന്നിരുന്നു. ഈ പശ്ചാതലത്തിലാണ് നികുതി ഏർപ്പെടുത്തുന്നതിൽ മാറ്റം വരുത്തുന്നതെന്നും ഫ്ലാറ്റ് നിർമിതാക്കളുടെ സമ്മർദമല്ല പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു