ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു; ആശുപത്രി മുൻ ജീവനക്കാരൻ അറസ്റ്റിൽ
representative image
കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുൻ ജീവനക്കാരൻ അറസ്റ്റിൽ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ആശുപത്രിയിലെ മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്. ചങ്ങനാശേരി പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കന്യാസ്ത്രീകളുൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്നാണ് നിഗമനം. കന്യാസ്ത്രീയുടെ ഫോണില്‍ ഇയാൾ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവയ്ക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ആശുപത്രിയില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു പ്രതി.