നഴ്സുന്മാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്ന് ഹൈക്കോടതി

 

Representative image

Kerala

നഴ്സുന്മാർക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്ന് ഹൈക്കോടതി

"ആശുപത്രി മാനേജ്‌മെന്‍റ് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല. എന്നാല്‍ അത് സമരം ചെയ്യാനുള്ള ഒരു കാരണമല്ല"

Namitha Mohanan

കൊച്ചി: നഴ്‌സിങ് സേവനത്തെ എന്തുകൊണ്ടാണ് അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് ഹൈക്കോടതി. അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ പരാമർശിച്ചു.

ആശുപത്രി മാനേജ്‌മെന്‍റ് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല. എന്നാല്‍ അത് സമരം ചെയ്യാനുള്ള ഒരു കാരണമല്ല. ന്യായമായ ശമ്പളം ലഭിച്ചില്ലെങ്കിൽ നിയമപരമായ മാർഗം സ്വീകരിക്കാം. അല്ലെങ്കിൽ ജോലി സമയത്തിന് ശേഷം സമരം ചെയ്യാമെന്നും കോടതി നിർദേശിച്ചു.

ശമ്പള വര്‍ധനയ്ക്കായി തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനിടെ ജോലികള്‍ക്ക് നിയോഗിക്കുന്നുവെന്നാരോപിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; രക്ഷാപ്രവർത്തനത്തിന് 70 ഓളം പേർ

"ഓടിയിട്ട് എത്തുന്നില്ല, കാലുകൾ കുഴഞ്ഞുപോയി"; മണ്ണിടിച്ചിലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് കൂടമ്മാൾ

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകരായ പ്രതികൾക്ക് ജാമ‍്യമില്ല

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഷാപുർ സദ്രാൻ അന്തരിച്ചു

ഭാര്യയോട് വഴക്കിട്ട് കുഞ്ഞിനെ എറിഞ്ഞു കൊന്നു, അപകടമെന്ന് വരുത്തിത്തീർത്ത യുവാവ് അറസ്റ്റിൽ