സൂരജ് ലാമ

 
Kerala

കളമശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടെതെന്ന് ഔദ‍്യോഗിക സ്ഥിരീകരണം

ഹൈദരാബാദിലെ ഫൊറൻസിക് സയൻസ് ലബോട്ടറിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്

Aswin AM

കൊച്ചി: കളമശേരി എച്ച്എംടിക്ക് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് നവംബർ 30ന് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് ഔദ‍്യോഗിക സ്ഥിരീകരണം. ഹൈദരാബാദിലെ ഫൊറൻസിക് സയൻസ് ലബോട്ടറിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഇക്കാര‍്യം സ്ഥിരീകരിച്ചത്. ഡിഎൻഎ പരിശോധന ഫലം കളമശേരി പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയ്ക്ക് ഓഗസ്റ്റിലുണ്ടായ മദ്യദുരന്തത്തിൽ ഓർമ പൂർണമായും നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും വീട്ടുകാരെ പോലും അറിയിക്കാതെ മുൻപരിചയം പോലുമില്ലാത്ത കേരളത്തിലേക്കാണ് കുവൈറ്റ് അധികൃതർ സൂരജിനെ കയറ്റി വിട്ടത്. ഓഗസ്റ്റ് 5ന് കൊച്ചിയിലെത്തിയ സൂരജ് ആലുവ മെട്രൊയ്ക്കു സമീപം വന്നിറങ്ങിയതായി കണ്ടെത്തിയിരുന്നു. പിന്നീട് വിവിധ ഇടങ്ങളിലായി സൂരജിനെ കണ്ടതായും റിപ്പോർട്ടുകളുണ്ട്.

തൃക്കാക്കരയിൽ അലഞ്ഞു നടന്നിരുന്ന സൂരജിനെ നാട്ടുകാരുടെ പരാതി പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു. കളമശേരി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഇവിടെ നിന്ന് തനിച്ച് ഇറങ്ങിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സൂരജിന്‍റെ മകൻ സന്ദൻ ലാമ പിതാവിനെ കണ്ടെത്താനായി ഒന്നര മാസത്തോളം ശ്രമിച്ചു. പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. ഹൈക്കോടതി നിർദേശ പ്രകാരം ആലുവ ഡിവൈഎസ്പി ടി.ആർ, രാജേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയിരുന്നത്.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കം, ഡീപ്‌ഫേക്ക് വീഡിയോ; ക്ഷമാപണം നടത്തി മാർക്ക് സക്കർബർഗ്

കോടതിക്ക് വേറെ ജോലിയുണ്ട്; പാർലമെന്‍റിന്‍റെ സുരക്ഷ പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

കാബിനറ്റ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കാലാവധി നീട്ടി നൽകി കേന്ദ്രം

പണ്ടാരഭൂമി തർക്കത്തിൽ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

മിസൈൽ ശേഖരം തീരുന്നു; ഇറാനിൽ യുഎസ് വിട്ടുവീഴ്ച